ചങ്ങരംകുളം:- ആലംകോട് ജനത എ എൽ പി സ്കൂളിന്റെ 66-ാമത് വാർഷികം വ്യാഴാഴ്ച (ജനുവരി 22) നടക്കും. കാലത്ത് 9 ന് റിട്ട. പൊന്നാനി തഹസിൽദാർ പി.പി മുഹമ്മദ്കുട്ടി ഹാജി പതാക ഉയർത്തും. തുടർന്ന് വിദ്യാർത്ഥികളുടെ പരിപാടികൾ നടക്കും. മൂന്നിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ് ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്യും. ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹീം അദ്ധ്യക്ഷ വഹിക്കും. ചങ്ങരംകുളം എസ് ഐ നെസിയ മുഖ്യാതിഥിയാവും. എൻഡോവ്മെന്റ് വിതരണം, സപ്ലിമെന്റ് പ്രകാശനം , സൗജന്യ സ്കൂൾ ഭാഗ് വിതരണം, LSS , SSLC +2 വിജയികളെ അനുമോദിക്കൽ വാർഷികത്തിന്റെ ഭാഗമായി നടക്കും. വാർഡ് മെമ്പർ കെ.മാധവൻ സ്വാഗതവും, പ്രധാനധ്യാപിക എൻ.എസ് ബീനമോൾ റിപ്പോർട്ടും അവതരിപ്പിക്കും.










