എരമംഗലം:എരമംഗലത്ത് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു.എരമംഗലം സ്വദേശി ഷബീര്‍ (24) നാണ് അക്രമത്തില്‍ പരിക്കേറ്റത്.തിങ്കളാഴ്ച രാത്രിയോടെ താഴത്തേല്‍പടി ചെമ്പയില്‍ സ്കൂളിന് സമീപത്ത് വച്ചാണ് സംഭവം. തന്റെ ലോറി നന്നാക്കി കൊണ്ടിരുന്ന ഷെബീറിനെ ഒരു സംഘം കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.ഗുരുതമായി പരിക്കേറ്റ ഷെബീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിനിടെ എരമംഗലത്ത് വച്ച് യുവാക്കളുടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു.ഈ സംഭവവുമായി അക്രമത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്







