ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂട്ടായ്മയായ പരിവാർ ജനറൽ ബോഡി മീറ്റിംഗ് നടന്നു.ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് ക്ലിനിക് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. പരിവാർ പ്രസിഡന്റ് നസീമ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പരിവാർ പ്രസിഡന്റ് ഉണ്ണി മാനേരി അധ്യക്ഷത വഹിച്ചു. പരിവാർ സെക്രട്ടറി ഷൗക്കത്തലി റിപ്പോർട്ട് അവതരണം നടത്തി. പരിവാർ കോർഡിനേറ്റർ സുധീർ നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ മെമ്പർഷിപ് വിതരണവും, പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.










