ചങ്ങരംകുളം:കിഴിക്കര ശാഖ മുസ്ലി ലീഗ് കമ്മിറ്റി കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ,ബ്ലോക്ക്,ജില്ലാ അംഗങ്ങൾക്കുള്ള അനുമോദന സദസ്സ് കിഴിക്കരയിൽ സംഘടിപ്പിച്ചു.അഷ്റഫ് കോക്കൂർ ഉൽഘാടനം നിർവഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ് അലി മുഖ്യഥിതി ആയിരുന്നു.മുസ്ലീം ലീഗ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ ആയി തിരഞ്ഞെടുത്ത അഷ്റഫ് കോക്കൂരിന് ശാഖ കമ്മിറ്റിയുടെ ഉപഹാരം കെപി നൗഷാദ് അലി നല്‍കി.തവയിൽ ലാലു അധ്യക്ഷത വഹിച്ചു.പി പി യൂസുഫലി,സി എം യൂസഫ്,രഞ്ജിത് അടാട്ട്,ഉമർ തലപ്പിൽ,മുസ്തഫ കെ എം,സക്കീർ ഒതളൂർ,ആസിയ ഇബ്രാഹിം,സുബൈർ ഉദിനുപറമ്പ്,ഫവാസ് മാളിയേക്കൽ,മാനു മാമ്പയിൽ,അബ്ദുറഹിമാൻ പൊലിയോടത്ത്,കാണിയിൽ ഹമീദ് എന്നിവർ സംസാരിച്ചു.







