ചങ്ങരംകുളം ആലംകോട് യുവാവിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലംകോട് തച്ചുപറമ്പ് വാടകക്ക് താമസിച്ചിരുന്ന പൊന്നാനി സ്വദേശി ബാബു (46) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച കാലത്ത് 7 മണിയോടെ കോട്ടേഴ്സിലെ ഹാളിലെ ഹുക്കിൽ
സാരി ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.ഭാര്യ കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഞായറാഴ്ച കാലത്ത് ഭാര്യ കോട്ടേഴ്സിൽ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.കെട്ടിട നിര്‍മാണ തൊഴിലാളി ആയിരുന്നു.ചങ്ങരംകുളം പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും











