മാറഞ്ചേരി: കരുണ പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു.എരമംഗലം നാക്കോലയിൽ നിന്ന് ആരംഭിച്ച യാത്ര പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. വൈ. പ്രസിഡൻ്റ് മുഹമ്മദ് വടമുക്ക് അധ്യക്ഷത വഹിച്ചു. എ. മുഹമ്മദ് മാസ്റ്റർ, സി.കെ. മൊയ്തുണ്ണിക്കുട്ടി, ബഷീർ വെള്ളാന എന്നിവർ പ്രസംഗിച്ചു. കുണ്ടുകടവ് സെൻ്ററിൽ സമാപിച്ച ജാഥ വാർഡ് മെമ്പർ എം.ടി.നജീബ് ഉദ്ഘാടനം ചെയ്തു. കെ.പി. രാജൻ, ലീന മുഹമ്മദലി, എ.അബ്ദുൾ ലത്തീഫ്, കാട്ടിൽ മുഹമ്മദ് കുട്ടി, റഷീദ് എന്നിവർ പ്രസംഗിച്ചു. കബീർ അമ്പാരത്ത് സ്വാഗതവും അശ്റഫ് പൂച്ചാമം നന്ദിയും പറഞ്ഞു.റോഡ് ഷോക്ക് അജിത, ആരിഫ , ഉണ്ണി മാനേരി, റഷീദ,ആരിഫ ,ഇബ്രാഹിംകുട്ടി,ഷരീഫ്,ഹൈറുന്നിസ, റസീന സീനത്ത് എന്നിവർ നേതൃത്വം നൽകി.











