ചങ്ങരംകുളം :വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് കോളേജ് കമ്മിറ്റി,സ്റ്റാഫ് കൗൺസിൽ,PTA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.എം.എസ്.സി ഫുഡ് ടെക്നോളജിയിൽ യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്ക് നേടിയ ദിൽന നസ്രീൻ പി,ആറാം റാങ്ക് നേടിയ ഇസ്മത്ത് സി.വി,പത്താം റാങ്ക് നേടിയ സഹല ഷെറിൻ. ബി.എസ്.സി ജിയോളജിയിൽ യൂണിവേഴ്സിറ്റി തലത്തിൽ അഞ്ചാം റാങ്ക് നേടിയ ധനലക്ഷ്മി കെ, എട്ടാം റാങ്ക് നേടിയ ശ്വേത ആർ എന്നിവരെയും നിലവിൽ ബിരുദ തലത്തിൽ പഠിക്കുന്ന ഫൈനൽ ഇയർ വിദ്യാർത്ഥികളിലെ ടോപ്പാർമാരെയുമാണ് അനുമോദിച്ചത്.
പൊന്നാനി എം.എൽ.എ,
പി നന്ദകുമാർ അവാർഡ് ദാന പരിപാടി ഉദ്ഘടനം ചെയ്തു.
ഡെപ്യൂട്ടി കളക്ടർ ശ്രീമതി.ലിറ്റി ജോസഫ് മുഖ്യ അഥിതിയായി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചു
പ്രസിഡന്റ് പി പി എം അഷ്‌റഫ്, കുഞ്ഞു മുഹമ്മദ് പന്താവൂർ, ഡോ എം കെ ബൈജു, എഛ് ഒ ഡി മാരായ റിസ്വാന നസ്‌റിൻ,
കെ.വി ബിധ,പി ഐ മുജിബ് റഹ്മാൻ, പി യു പ്രവീൺ എന്നിവർ പ്രസംഗിച്ചു.
റാങ്ക് ജേതാക്കളായ കുട്ടികൾ മറുപടി പ്രസംഗം നടത്തി.