ചങ്ങരംകുളം:നന്നംമുക്ക് സ്രായിക്കടവിൽ പ്രധാനമന്ത്രി മത്സ്യ സമ്പത്ത്
യോജന പദ്ധതിയുടെ ഭാഗമായി തത്സമയ മത്സ്യ വിൽപന കേന്ദ്രം ആരംഭിച്ചു. തിലോപ്പി, വാള, കണ്ണൻ (ബ്രാൽ), കട്ട്ള തുടങ്ങിയ വിഷരഹിതമായ കായൽ മത്സ്യങ്ങളുടെ വിൽപനയാണ് ഒരുക്കിയിട്ടുള്ളത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി രവീന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ ചന്ദനത്തേൽ,പഞ്ചായത്ത് അംഗങ്ങളായ അനിത പ്രകാശ്, ഷംസിയ റഫീഖ്,എം.കെ.സതീദേവി, കെ.സുധീഷ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി.ആഷിക് ബാബു, വി.കെ.ആദിൽ, ഫിഷറീസ് അസി.ഡയറക്ടർ കെ.ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു









