തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റെടുത്തു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മേയര്‍ വി വി രാജേഷ്, മന്ത്രി പി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്‍ക്കത്ത സ്വദേശിയായ സൗമന്‍ സെന്‍ 2011ലാണ് കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജിയായത്. 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.











