• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുഷ്ഠരോഗം ഒരുവർഷത്തെ ചികിത്സയിലൂടെ ഭേദമാക്കാനാകും, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യം; മന്ത്രി വീണാ ജോർജ്

ckmnews by ckmnews
January 7, 2026
in Kerala
A A
കുഷ്ഠരോഗം ഒരുവർഷത്തെ ചികിത്സയിലൂടെ ഭേദമാക്കാനാകും, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യം; മന്ത്രി വീണാ ജോർജ്
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൃത്യമായ ചികിത്സയിലൂടെ കുഷ്ഠ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗ പകര്‍ച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്.2024-25 കാലയളവില്‍ 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 521 രോഗികള്‍ ചികിത്സയിലുണ്ട്. സമൂഹത്തില്‍ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സാധാരണയായി തൊലിപ്പുറമേയുള്ള നിറവ്യത്യാസങ്ങളാണ് ആദ്യമായി കാണുന്നത്. ചുണങ്ങുപോലെ നിറം മങ്ങിയതോ ചുവന്നതോ ചെമ്പ് നിറത്തിലുള്ളതോ ആയ സ്പര്‍ശനക്ഷമത കുറഞ്ഞ പാടുകള്‍ കുഷ്ഠരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. ചൂട് തണുപ്പ് വേദന എന്നിവയ്ക്കുള്ള സംവേദനക്ഷമതയും നഷ്ടപ്പെടും. കുഷ്ഠരോഗം ബാഹ്യ നാഡികളെ ബാധിക്കുമ്പോള്‍ നാഡികള്‍ക്ക് തടിപ്പ്, കൈകാല്‍ തരിപ്പ്, ബലക്കുറവ്, വേദന ഉണങ്ങാത്ത വ്രണങ്ങള്‍ എന്നിവയും ഉണ്ടാകാം. ബാഹ്യകര്‍ണത്തിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിപ്പുകള്‍ പ്രത്യക്ഷപ്പെടാം.കേരളത്തിലെ ആരോഗ്യ സൂചികകള്‍ ഏറ്റവും മികച്ചതാണ്. ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കുറവ് മാതൃ ശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണ്. കേരളത്തിലെ ആരോഗ്യ, സാമൂഹിക സംവിധാനങ്ങള്‍ ഏറ്റവും മികച്ചതായതാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. ഡോക്ടര്‍ രോഗി അനുപാതം ഏറ്റവും മികച്ചതും കേരളത്തിലാണ്. നമ്മള്‍ എത്ര നാള്‍ ജീവിച്ചാലും ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയണം. സംസ്ഥാനത്ത് സ്‌കൂള്‍ ഹെല്‍ത്ത് പരിപാടി ഉടന്‍ നടപ്പിലാക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ശാരീരികവും മാനസികവുമായ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി
Kerala

സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി

March 4, 2026
17
ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക.
Kerala

ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക.

March 4, 2026
1
പാർട്ട് ടൈം ജോലി ചെയ്ത് പഠനം,പഠനത്തോടൊപ്പം സ്‌പോർട്‌സിലും തിളങ്ങി, ജസ്‌ലിയയുടെ മടക്കം നാല് പേർക്ക് പുതുജീവനേകി
Kerala

പാർട്ട് ടൈം ജോലി ചെയ്ത് പഠനം,പഠനത്തോടൊപ്പം സ്‌പോർട്‌സിലും തിളങ്ങി, ജസ്‌ലിയയുടെ മടക്കം നാല് പേർക്ക് പുതുജീവനേകി

March 4, 2026
5
ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Kerala

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

March 4, 2026
63
‘കേരള സ്റ്റോറി2’വിൽനിന്ന് ‘കേരള’ ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി
Kerala

‘കേരള സ്റ്റോറി2’വിൽനിന്ന് ‘കേരള’ ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

March 4, 2026
16
കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്
Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് ശക്തി പകർന്ന് കിഫ്ബി, ഇതുവരെ അംഗീകാരം നൽകിയത് 1237 പദ്ധതികൾക്ക്

March 3, 2026
29
Next Post
സൗദി വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലുള്ള ഒരാള്‍ കൂടി മരിച്ചു, അപകടത്തിൽ മരിച്ചത് അഞ്ച് മലയാളികൾ

സൗദി വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലുള്ള ഒരാള്‍ കൂടി മരിച്ചു, അപകടത്തിൽ മരിച്ചത് അഞ്ച് മലയാളികൾ

Recent News

പൊന്നാനി കണ്ടകുറുമ്പക്കാവിൽ താലപ്പൊലിയുത്സവം മാർച്ച് 27-ന് നടക്കും

പൊന്നാനി കണ്ടകുറുമ്പക്കാവിൽ താലപ്പൊലിയുത്സവം മാർച്ച് 27-ന് നടക്കും

March 4, 2026
2
അംശക്കച്ചേരി – അയിലക്കാട് റോഡിൽ മാർച്ച് 6 മുതൽ ഗതാഗത നിയന്ത്രണം

അംശക്കച്ചേരി – അയിലക്കാട് റോഡിൽ മാർച്ച് 6 മുതൽ ഗതാഗത നിയന്ത്രണം

March 4, 2026
20
സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി

സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി

March 4, 2026
17
ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക.

ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക.

March 4, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025