• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൗരസമിതി സ്വീകരണം:ഇടതുപക്ഷ മെമ്പർമാർ ബഹിഷ്കരിച്ചതിൽ പ്രതിഷേധവുമായി പൗരാവകാശ സംരക്ഷണ സിമിതി

ckmnews by ckmnews
January 6, 2026
in UPDATES
A A
പൗരസമിതി സ്വീകരണം:ഇടതുപക്ഷ മെമ്പർമാർ ബഹിഷ്കരിച്ചതിൽ പ്രതിഷേധവുമായി പൗരാവകാശ സംരക്ഷണ സിമിതി
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:പൗരാവകാശ സംരക്ഷണ സമിതി മാറഞ്ചേരിയിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും നൽകിയ സ്വീകരണത്തിൽ നിന്നു ഇടതുപക്ഷമെമ്പർമാർ വിട്ട് നിന്നതിൽ പ്രതിഷേധം.മാറഞ്ചേരിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പൗരാവാകാശ സംരക്ഷണ സമിതി തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ നിന്നാണ് ഒരു വിഭാഗം ജനപ്രതിനിധികൾ വിട്ട് നിന്നത്.സംഭവത്തില്‍ പൗരാവകാശ സംരക്ഷണ സിമിതിയോഗം ശക്തിയായി പ്രതിഷേധിച്ചു. നാടിൻ്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്ത് – ബ്ലോക്ക് – ജില്ലാ മെമ്പർമാരെ ആദരിക്കാനും അവർക്ക് വികസന പത്രിക സമർപ്പിക്കുവാനുമാണ് സമിതി തീരുമാനിച്ചിരുന്നത്.കഴിഞ്ഞ അഞ്ച് വർഷമായി കക്ഷി രാഷ്ട്രീയ പരിഗണനകൾ കൂടാതെ ജനങ്ങളുടെ വിഷയങ്ങളിൽ ജനാധിപത്യപരമായി ഇടപെടുന്ന, എല്ലാ വിഭാഗം പ്രവർത്തകരും ഉൾക്കൊള്ളുന്ന വേദിയാണിത്. പല രാഷ്ട്രീയ വീക്ഷണങ്ങൾ വെച്ച് പുലർത്തുന്നവരും അല്ലാത്തവരും ഇതിൽ അംഗങ്ങളാണ്.മെമ്പർമാരായി ജയിച്ച് വന്നവരിൽ സമിതിയിലെ സജീവരായ ഇടത് -വലത് മെമ്പർമാരുണ്ട്.ജയിച്ച് കഴിഞ്ഞാൽ അവർ എല്ലാ പൗരന്മാരുടെയും മെമ്പർമാരാണ്.വ്യക്തിപരമായ വിദ്വേഷമില്ലാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തവർ ജനകീയ ആവശ്യങ്ങളെ അവഗണിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സമിതി അഭിപ്രായപ്പെട്ടു.സമിതി വൈ. പ്രസിഡൻ് കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് എക്സി അംഗങ്ങളായ ഏ.ടി. അലി, ഫൈസൽ കാങ്ങിലയിൽ, ഉണ്ണി മാനേരി, ബക്കർ വടമുക്ക് എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ 25 വർഷമാമി പഞ്ചായത്ത് ഭരണം കയ്യാളുന്നവർ,തങ്ങളുടെ ഭരണകാലത്തെ വികസനമുരടിപ്പ് ചർച്ചയാകുമോ എന്ന ഭയമാണ് ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതിൻ്റെ പിന്നിലെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.ഇ. നസീർ മാസ്റ്റർ പറഞ്ഞു.പൗരന്മാരോട് വിദ്വേഷമോ വെറുപ്പോ കൂടാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മെമ്പർമാർ സ്വീകരണ ചടങ്ങ് ബഹിഷ്കരിച്ചതിൽ മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റ് പി.പി. ഉമർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.സ്വീകരണ പരിപാടി ബഹിഷ്കരിച്ചത് ജനാധിപത്യ മര്യാദയില്ലാത്ത പ്രവർത്തിയാണെന്ന് ജനതാദൾ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഇസമായിൽ വടമുക്ക് കുറ്റപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്തു കൊണ്ട് തങ്ങൾക്കുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തുകയായിരുന്നു ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടിയിരുന്നതെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എ.മൻസൂർ റഹ്മാൻ പറഞ്ഞു.വികസന പത്രികയിൽ പറഞ്ഞ വിഷയങ്ങൾ പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച ചെയ്ത് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രസിഡൻ്റായി ചുമതലയേറ്റ ടി. ശ്രീജിത് പറഞ്ഞു.

Related Posts

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
UPDATES

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
26
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
UPDATES

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
207
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
90
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
112
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
52
Next Post
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Recent News

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
26
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
207
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025