ചങ്ങരംകുളം :ആലങ്കോട് നന്നമുക്ക് പഞ്ചായത്ത് പരിധിയിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സംഗമം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിൽ സംഘടിപ്പിച്ചു.ചടങ്ങിൽ പ്രസിഡന്റ് പി.പി .എം .അഷ്‌റഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക് പരിപാടി ഉത്ഘാടനം ചെയ്തു.ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം,വൈസ് പ്രസിഡന്റ് സുബൈർ ഉദിനൂ പറമ്പ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സജ്ന ഫിറോസ്, അശ്വതി സന്തോഷ് ,കാരുണ്യം ജനറൽ സെക്രട്ടറി
പി കെ അബ്ദുള്ളക്കുട്ടി,പഞ്ചായത്ത് മെമ്പർമാരായ
പി വിജയൻ,അജയ്‌ഘോഷ് ,കുഞ്ഞിമുഹമ്മദ് പന്താവൂർ, അലി പി ,എം.എ.ലത്തീഫ്,ജബ്ബാർ ആലകോട്,ഉസ്മാൻ പന്താവൂർ , ജബ്ബാർ പള്ളിക്കര എന്നിവർ പ്രസംഗിച്ചു.പാലിയേറ്റ് ദിനാചരണത്തിന്റെ ഭാഗമായി ആലങ്കോട് നന്നമുക്ക് പഞ്ചായത്കളിലെ എല്ലാ വാർഡുകളിലും രോഗിപരിചരണത്തിനായി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കാൻ സംഗമം തീരുമാനിച്ചു.











