• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പവർ ബാങ്ക് വേണ്ട, ലിഥിയം ബാറ്ററി ഉപകരണങ്ങൾക്ക് നിയന്ത്രണം; വിമാന സുരക്ഷയിൽ മാറ്റവുമായി DGCA

cntv team by cntv team
January 5, 2026
in National
A A
പവർ ബാങ്ക് വേണ്ട, ലിഥിയം ബാറ്ററി ഉപകരണങ്ങൾക്ക് നിയന്ത്രണം; വിമാന സുരക്ഷയിൽ മാറ്റവുമായി DGCA
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിറക്കി. പവർ ബാങ്കിന് പുറമെ, ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലിഥിയം ബാറ്ററികൾ അമിതമായി ചൂടാവുകയും തീപിടിത്തം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് സുരക്ഷ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.നവംബർ മാസത്തിൽ പുറത്തിറക്കിയ ഡേഞ്ചറസ് ഗുഡ്‌സ് അഡൈ്വസറി സർക്കുലറിൽ പവർ ബാങ്കുകളും സ്‌പെയർ ബാറ്ററികളും ഹാൻഡ് ബാഗേജിൽ മാത്രമേ അനുവദിക്കൂവെന്നും ഓവർഹെഡ് കംപാർട്ട്‌മെന്റുകളിൽ ഇവ സൂക്ഷിക്കാൻ പാടില്ലെന്നും ഡിജിസിഎ നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവയുടെ ഉപയോഗം പൂർണമായും നിരോധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.ലിഥിയം ബാറ്ററികൾ ഉയർന്ന എനർജിയുള്ളതും സ്വയം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുവായാണ് കണക്കാക്കുന്നത്. റീചാർജ് ചെയ്യാവുന്ന ഉപകരണങ്ങളിൽ ലിഥിയം അയേൺ ബാറ്ററികളുടെ ഉപയോഗം വ്യാപകമായതോടെ വിമാനത്തിനുള്ളിൽ ഇത്തരത്തിലുള്ള വസ്തുക്കളുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. പവർ ബാങ്കുകൾ പോലുള്ള പോർട്ടബിൾ ചാർജറുകൾ തീപിടിത്തത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നത്.വിമാനത്തിലെ സീറ്റുകൾക്ക് മുകളിലായി നൽകിയിട്ടുള്ള സ്‌റ്റോറേജ് ബിന്നുകളിലും ക്യാരി ബാഗേജുകളിലും സൂക്ഷിച്ചിട്ടുള്ള ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്ന് തീ പടരുകയോ പുക ഉയരുകയോ ചെയ്താൽ ഇത് കണ്ടെത്താൻ ജീവനക്കാർക്കും ഉടമകൾക്കും ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇത് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ഇത്തരം അപകട സാധ്യത ഒഴിവാക്കാനുമാണ് ഈ നിരോധനമെന്നും സർക്കുലറിലെ വിശദീകരണം.ലിഥിയം ബാറ്ററിയിൽ നിന്നുള്ള തീപിടിത്തം ഉയർന്ന തീവ്രതയുള്ളതാണെന്നാണ് ഡിജിസിഎയുടെ വാദം. അനിയന്ത്രിതമായ ചൂട്, ഓവർ ചാർജിങ്, കേടുപാടുകൾ സംഭവിച്ച ബാറ്ററികൾ, നിലവാരമില്ലാത്ത നിർമ്മാണം, കാലപ്പഴക്കമുള്ള ബാറ്ററികൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ബാറ്ററികളിൽ തീപിടിത്തം ഉണ്ടായേക്കാം. മറ്റ് തീപിടിത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി ലിഥിയം ബാറ്ററികളിൽ നിന്നുള്ള തീ സ്വയം നിലനിൽക്കുന്നതാണ്. ഇത് അണയ്ക്കുന്നതിന് പ്രത്യേക രീതികൾ ആവശ്യമാണെന്നും ഡിജിസിഎ സർക്കുലറിൽ പറയുന്നു.സാധാരണയായി യാത്രക്കാരുടെ കൈവശമുണ്ടാകാറുള്ള ഉപകരണങ്ങളിലെ ലിഥിയം ബാറ്ററി ഉയർത്തുന്ന അപകട സാധ്യതകൾ പഠിക്കാൻ ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, വിമാനത്തിന്റെ ക്യാബിനുകളിൽ ബാറ്ററി സംബന്ധമായ തീപിടിത്തങ്ങൾ തടയുന്നതിനും ഇത്തരത്തിലുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനും ഇവ നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും വിമാന കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ലിഥിയം ബാറ്ററി വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നത് തടയാനും ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നടത്താനും ടെർമിനലുകളിലെ എൻട്രി പോയിന്റുകളിലും ചെക്ക് ഇൻ കൗണ്ടറുകളിലും ബോർഡിങ് ഗേറ്റുകളിലും ലിഥിയം ബാറ്ററിയുടെ തീപിടിത്ത അപകടങ്ങളെ കുറിച്ചുള്ള വ്യക്തമായ സന്ദേശങ്ങൾ നൽകുന്ന സന്ദേശങ്ങളും വീഡിയോകളും പ്രദർശിപ്പിക്കണമെന്ന് വിമാനത്താവള ഓപ്പറേറ്റർമാരോടും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
331
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
45
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
141
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
36
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
276
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

September 18, 2026
73
Next Post
ഡയാലിസിസ് ചെയ്‌ത രോഗികൾ മരിച്ച സംഭവം, ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

ഡയാലിസിസ് ചെയ്‌ത രോഗികൾ മരിച്ച സംഭവം, ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
9
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
14
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
146
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
206
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025