• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

പുതുവർഷത്തിൽ സ്വർണവില ലക്ഷം കടന്നു; പവൻ വിലയിൽ വൻവർദ്ധനവ്

cntv team by cntv team
January 5, 2026
in Business
A A
പുതുവർഷത്തിൽ സ്വർണവില ലക്ഷം കടന്നു; പവൻ വിലയിൽ വൻവർദ്ധനവ്
0
SHARES
251
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമുണ്ടാക്കിയെങ്കിലും ഇന്ന് ഒറ്റയടിക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്. 1160 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചിരിക്കുന്നത്. യുഎസ് -വെനസ്വേല സംഘര്‍ഷമാണ് വിലക്കയറ്റത്തിന് വഴിതെളിച്ചത്. വെനസ്വേലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ലോകത്തിലെ ജനങ്ങള്‍ സ്വര്‍ണത്തെ വീണ്ടും സുരക്ഷിത നിക്ഷേപമായി കാണുന്നതാണ് വില വീണ്ടും കൂടാന്‍ കാരണം. വെനസ്വേല വിഷയം മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ വീണ്ടും താരീഫ് ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ നികുതി ചുമത്തുമെന്നാണ് ഭീഷണി.ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 100,760 രൂപയാണ് വില.കഴിഞ്ഞ ദിവസം 99,600 രൂപയായിരുന്നു വിപണി വില. 1,160 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 12595 രൂപയും ഇന്നലെ 12450 രൂപയുമായിരുന്നു. 115 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് ഗ്രാം വിലയില്‍ ഉണ്ടായിരിക്കുന്നത്. 18 കാരറ്റിന് 1,760 രൂപ വര്‍ധിച്ച് 83,640 രൂപയായിട്ടുണ്ട്. 10455 രൂപയാണ് 18 കാരറ്റ് ഗ്രാം വില. രാജ്യാന്തര വിപണിയില്‍ 4332 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4372 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. വെളളി വിലയിലും ഇന്ന് വര്‍ധനവാണ് കാണുന്നത്. ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വെള്ളിയുടെ വില.

Related Posts

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
97
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

September 18, 2026
87
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
148
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

September 16, 2026
53
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Business

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
105
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

September 11, 2026
201
Next Post
‘മത്സരിച്ചത് മേയറാക്കുമെന്ന ഉറപ്പിൽ, നിയമസഭയിലേക്ക് മത്സരിക്കാനില്ല’; ബിജെപിക്കെതിരെ തുറന്നടിച്ച് ആർ ശ്രീലേഖ

‘മത്സരിച്ചത് മേയറാക്കുമെന്ന ഉറപ്പിൽ, നിയമസഭയിലേക്ക് മത്സരിക്കാനില്ല’; ബിജെപിക്കെതിരെ തുറന്നടിച്ച് ആർ ശ്രീലേഖ

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
8
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
108
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
201
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025