• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

‘അവസാനത്തെ ശ്രമമാണിത്, ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കണം’; ഫിഫയോട് അഭ്യര്‍ത്ഥിച്ച് ISL താരങ്ങള്‍

cntv team by cntv team
January 3, 2026
in Sports
A A
‘അവസാനത്തെ ശ്രമമാണിത്, ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കണം’; ഫിഫയോട് അഭ്യര്‍ത്ഥിച്ച് ISL താരങ്ങള്‍
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധിയും അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിൽ ഫിഫയോട് അഭ്യർത്ഥനയുമായി ഐഎസ്എൽ താരങ്ങൾ. സോഷ്യൽ മീഡ‍ിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീ​ഗിലെ പ്രതിസന്ധി പരിഹരിക്കാൻ ഫിഫയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് താരങ്ങൾ രം​ഗത്തെത്തിയത്. ഇതൊരു അവസാന ശ്രമമാണെന്നും അതുകൊണ്ടാണ് ഫിഫയുടെ ഇടപെടൽ ആവശ്യപ്പെടുന്നതെന്നും താരങ്ങൾ വിഡിയോയിൽ‌ പറയുന്നുണ്ട്.ഇതിഹാസ താരം സുനിൽ ഛേത്രി, ദേശീയ ടീം നായകൻ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കൻ, ലാലിയൻസുവാല ചാങ്‌തെ, അമരീന്ദർ സിങ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഈ വീഡിയോയിലുണ്ട്. വിദേശ താരങ്ങളായ ഹ്യുഗോ ബൗമോ, കാർലോസ് ഡെൽഗാഡോ തുടങ്ങിയവരും അപേക്ഷയുമായി വീഡിയോയിലെത്തിയിട്ടുണ്ട്.’ഈ ജനുവരി സമയത്ത് നിങ്ങൾ ഞങ്ങളെ സ്‌ക്രീനിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്നത് കാണേണ്ടതാണ്, പക്ഷെ വലിയ പേടിയിലും നിരാശയിലുമാണ് ഞങ്ങളിപ്പോൾ’, എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ‘കളിക്കാരും ജീവനക്കാരും ക്ലബ് ഉടമകളും ആരാധകരും ഇതിനെ സംബന്ധിച്ച് വ്യക്തതയും സംരക്ഷണവും അതിലുപരി ഒരു ഭാവിയും അർഹിക്കുന്നുണ്ട്’, ഛേത്രി പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ അധികാരികൾക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് അവസാനശ്രമമെന്ന നിലയിൽ ഫിഫയോട് ഇടപെടൽ ആവശ്യപ്പെടുന്നതെന്നും വീഡിയോയിൽ പറയുന്നു. ഈ ശ്രമത്തെ രാഷ്ട്രീയപരമായി കാണരുതെന്നും മറിച്ച് ആവശ്യകതയായി കാണണമെന്നും താരങ്ങൾ പറയുന്നുണ്ട്.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
16
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
13
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
Next Post
തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

Recent News

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
63
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
8
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
13
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025