• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

cntv team by cntv team
January 3, 2026
in Kerala
A A
തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. 3 വകുപ്പുകൾ ഒഴികെ ബാക്കി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വിധി വരുന്നത്.പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

Related Posts

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം
Kerala

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

June 8, 2026
63
ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല
Kerala

ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

June 8, 2026
30
സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

June 8, 2026
50
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ
Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

June 8, 2026
7
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു
Kerala

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു

June 8, 2026
44
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

June 8, 2026
89
Next Post
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്

Recent News

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

June 8, 2026
14
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

June 8, 2026
120
വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

June 8, 2026
63
ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

June 8, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025