എരമംഗലം:കിഴങ്ങ് വർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നതിനും മുൻകാല ഭക്ഷണരീതി ഓർമ്മപ്പെടുത്തുന്നതിനും പുതിയ ഭക്ഷണ സംസ്കാരത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും മാറഞ്ചേരി വെളിയങ്കോട് വന്നേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ എൻഎസ്എസ് ക്യാമ്പിലേക്ക് മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അയിരൂർ ഡിവിഷൻ മെമ്പറുമായ എ കെ സുബൈർ കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന വിവിധ ഇനങ്ങൾ അടങ്ങുന്ന കിഴങ്ങു വണ്ടി എത്തിയത് ശ്രദ്ധേയമായി. കിഴങ്ങ് വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം സി പി ഐ പെരുമ്പടപ്പ് എൽ സി സെക്രട്ടറി വി സി നജീം നിർവഹിച്ചു.വാർഡ് മെമ്പർ ലീന സുന്ദരൻ, മുൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സൗദാമിനി, കെ ഇബ്രാഹിം,അബൂബക്കർ, സുന്ദരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു







