എടപ്പാൾ : സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി മാണൂർ മനാറുൽ ഹുദാ ഐഫോഡ് ബ്രൈനറി ദഅവാ യൂണിറ്റ് ഖദം സാത്ത് റാലി സംഘടിപ്പിച്ചു.സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു.ഐ ഫോർഡ് ബ്രൈനറി ദഅവ യൂണിറ്റ് ജനറൽ സെക്രട്ടറി മുഈനുദ്ദീൻ മാണൂർ റാലിക്ക് നേതൃത്വം കൊടുത്തു.മുഹമ്മദ് ബിലാൽ മണ്ണാർക്കാട് മുഖ്യ പ്രഭാഷണം നടത്തി.ദഅവ യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് യാസീൻ പൊൽപ്പാക്കര ,മുഹമ്മദ് അഫ്ലഹ് രണ്ടത്താണി, മുഹമ്മദ് ആദിൽ മറവഞ്ചേരി, ഷിയാസ് അശ്റഫി എടക്കര, റാഷിദ് അഹ്സനി പള്ളിക്കൽ ബസാർ, ഇർഫാൻ മാണൂർ നേതൃത്വം നൽകി. മാണൂരിൽ നിന്ന് ആരംഭിച്ച റാലി തങ്ങൾപടിയിലാണ് സമാപിച്ചത്.







