മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ നടന്നു വരുന്ന തണൽ പുരയിട കൃഷിയുടെ പത്താം ഘട്ടത്തിൽ സൗജന്യ വിത്ത് വിതരണവും ബോധവത്കരണവും നടത്തി.തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിത് വിത്തുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.തണൽ പ്രസിഡൻ്റ് ടി.പി.നാസർ അധ്യക്ഷത വഹിച്ചു.മാറഞ്ചേരി കൃഷി ഓഫീസർ അൽത്താഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.തണൽസുരക്ഷാ പദ്ധതിയിൽ നിന്നുള്ള ചികിത്സാ സഹായ ഫണ്ട് ഫ്രണ്ട് ലൈൻ എം ഡി .ബി.പി. നാസർ കൈമാറി.യു. സാലിഹ്, കെ.വി. മുഹമ്മദ്, ആരിഫ എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ് സ്വാഗതവും സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് നന്ദിയും പറഞ്ഞു.







