• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സമരോജ്ജ്വലമായ ഒരു നൂറ്റാണ്ട്; ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട് ഇന്ന് നൂറുവര്‍ഷം; രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുന്ന പാര്‍ട്ടിക്ക് മുന്നില്‍ വെല്ലുവിളികളേറെ

cntv team by cntv team
December 26, 2025
in National
A A
സമരോജ്ജ്വലമായ ഒരു നൂറ്റാണ്ട്; ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട് ഇന്ന് നൂറുവര്‍ഷം; രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുന്ന പാര്‍ട്ടിക്ക് മുന്നില്‍ വെല്ലുവിളികളേറെ
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഒട്ടേറെ വെല്ലുവിളികളോടെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി രണ്ടാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വക്കുന്നത്.1920കളുടെ തുടക്കത്തില്‍ ഇന്ത്യയിലെ പലയിടത്തും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പിറന്നു. ബോംബെയില്‍ എസ്എ ഡാങ്കെ, കൊല്‍ക്കത്തയില്‍ മുസഫ്ഫര്‍ അഹ്മദദ്, മദ്രാസില്‍ എം ശിങ്കാരവേലു ചെട്ടിയാര്‍, ലാഹോറില്‍ ഗുലാം ഹുസെയ്‌നി എന്നിവര്‍ വിത്തു പാകി. രഹസ്യമായിരുന്നു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.1921 ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വിതരണം നടന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജ് ആണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം മൗലാനഹസ്രത്ത് മൊഹാനി അവതരിപ്പിച്ചു. സത്യഭക്ത, വിതരണം ചെയ്ത ലഘുലേഖയിലൂടെ 1925 ഡിസംബര്‍ 26 മുതല്‍ 28 വരെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കാണ്‍പൂരില്‍ സമ്മേളിച്ചു. ആ സമ്മേളനത്തിലാണ് ഗ്രൂപ്പുകള്‍ ഒത്തു ചേര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിച്ചത്.തേഭാഗയും,തെലങ്കാനയും പുന്നപ്രയും വയലാറും പോലെ എണ്ണമറ്റ പോര്‍ മുഖങ്ങളില്‍ ധീരതയും പോരാട്ടവീര്യവും കാഴ്ചവച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്. ജനാധിപത്യപരമായി ഭരണം പിടിച്ചെടുത്ത അപൂര്‍വ്വ അനുഭവങ്ങള്‍ തുടക്കകാലത്തുണ്ടായി. ഇന്ത്യന്‍ അവസ്ഥയും സ്വന്തം വഴിയും നിശ്ചയിക്കുന്നതിലെ നിരന്തരമായ കലഹങ്ങളാണ് പാര്‍ട്ടി ആദ്യകാലങ്ങളില്‍ നേരിട്ടത്. പല പല പിളര്‍ന്നു മാറലുകള്‍, ദേശീയതയോട് എതിരിടാനാകാത്ത ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവ പാര്‍ട്ടി നേരിട്ടു.ഇപ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ശോഷിച്ചു ദേശീയ പാര്‍ട്ടി പദവി പോലും നഷ്ടപ്പെട്ടു പകച്ചു നില്‍ക്കുകയാണ് സിപിഐ. അതിതീവ്ര വര്‍ഗീയ- സാമ്രാജ്യത്വ കൂട്ടുകെട്ടിനെ നേരിടാന്‍ ഇപ്പോഴും പുതു വഴികള്‍ തേടുകയാണ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകള്‍. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ തുടങ്ങിയപ്പോഴേതിനേക്കാള്‍ പരുക്കുകളേറ്റ് ചുവന്നു നില്‍ക്കുകയാണ് ചെങ്കൊടി.

Related Posts

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി
National

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

July 30, 2026
36
സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും
National

സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും

July 30, 2026
80
അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി
National

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
124
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
76
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി
National

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
65
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
228
Next Post
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്

Recent News

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
0
തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

July 31, 2026
47
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
26
പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം

പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം

July 31, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025