മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്.’പിണറായിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടാകാന്‍ കാരണം എന്തായിരിക്കും എന്നായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റ്. ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്ന് പല നേതാക്കളും ആരോപിച്ചിരുന്നു.കലാപശ്രമത്തിനാണ് കേസ് എടുത്തത്. ചിത്രം പങ്കുവച്ച് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ലക്ഷ്യമിട്ടു എന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കലാപശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 192, കെപിഎ 120 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്







