ചങ്ങരംകുളം:ഡിവിഷന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിച്ച് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രതിനിധി അഷ്ഹര്‍ പെരുമുക്കിന്റെ സത്യപ്രതിജ്ഞ.ഡിവിഷനിലെ പൈതൃക മുദ്രകളായ മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രം, പുത്തന്‍പള്ളി ജാറം, മൂക്കുതല ചര്‍ച്ച്, കുളങ്കര ക്ഷേത്രം,ചങ്ങരംകുളം ടൗൺ എന്നീ ചിത്രങ്ങള്‍ പതിപ്പിച്ച ഷര്‍ട്ട് ധരിച്ചാണ് അംഗം ചടങ്ങിനെത്തിയത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അട്ടിമറി വിജയം നേടിയ അംഗം കാര്‍ഷിക മേഖലയെ വളര്‍ത്തുന്നതിനും വിദ്യാഭ്യാസ മേഖലയില്‍ ഇടപെടല്‍ നടത്താനും പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇതിന്റെ തുടക്കമെന്നോണമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ സാംസ്‌കാരിക പൈതൃകങ്ങള്‍ അച്ചടിച്ച വസ്ത്രം ധരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ആദ്യ യോഗത്തില്‍ ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം അംഗം ഉന്നയിക്കുകയും ചെയ്തു.എം.എസ്.എഫ് സംസ്ഥാന ട്രഷറർ കൂടിയാണ് അഷ്ഹർ പെരുമുക്ക്.







