തിരുവനന്തപുരം ദൈവപ്പുരയിൽ അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസൺ ആണ് മരിച്ചത്. മൃതദേഹം വൈദ്യുത വേലിയിൽ കുലുങ്ങിക്കിടന്ന നിലയിലായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ആടിന് തീറ്റ തേടി ദൈവപ്പുര ഇക്ബാൽ കോളജിന് സമീപമുള്ള പുരയിടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചമുതൽ വിൽസണെ കാണാതായതിന് പിന്നാലെ നാട്ടുകാരും കുടുംബവും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെയാണ് വിൽസണെ മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യമൃഗങ്ങളിൽ നിന്ന് കൃഷി ഭൂമിയെ സംരക്ഷിക്കുന്നതിനായാണ് സ്ഥലം ഉടമ അനധികൃത വൈദ്യുത വേലി സ്ഥാപിച്ചത്. സംഭവസ്ഥലത്ത് പൊലീസും കെഎസ്ഇബി അധികൃതരും എത്തി പരിശോധന നടത്തി






