• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാളയാറിലെ ആൾക്കൂട്ട കൊലപാതകം; ‘കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും’; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം

ckmnews by ckmnews
December 22, 2025
in UPDATES
A A
വാളയാറിലെ ആൾക്കൂട്ട കൊലപാതകം; ‘കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും’; ഉറപ്പ് നൽകി ജില്ലാ ഭരണകൂടം
0
SHARES
395
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. പാലക്കാട് ആർ ഡി ഓ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ആവശ്യങ്ങൾ അംഗീകരിച്ചതായി പാലക്കാട് ജില്ലാ ഭരണകൂടം വാർത്താ കുറിപ്പായി പുറത്തിറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതും ജില്ലാ ഭരണകൂടം അം​ഗീകരിച്ചു. ഉറപ്പ് ലഭിച്ച് കഴിഞ്ഞാൽ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം വ്യക്തമാക്കി.

റാം നാരായൺ ബഗേലിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബവും ഇവിടെ തുടരുന്നുണ്ട്. അതേസമയം ആൾക്കൂട്ടക്കൊലയിലെ അന്വേഷണത്തിൽ കോൺഗ്രസ് ആരോപണവുമായി രംഗത്തെത്തി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടിച്ചത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ല. പ്രതികൾക്ക് രക്ഷപെട്ടുപോകാനുള്ള സമയം പൊലീസ് കൊടുത്തുവെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കുറ്റപ്പെടുത്തി.

പ്രതികളായ 15 പേരിൽ 14 പേർ ബിജെപി അനുഭാവിയും ഒരാൾ സിപിഐഎം അനുഭാവിയുമാണെന്ന് എ തങ്കപ്പൻ പറഞ്ഞു. റാം നാരായണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കാൻ തയാറാണെന്ന് കോൺഗ്രസ് അറിയിച്ചു. ചെലവ് വഹിക്കാൻ ഡിസിസിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശം നൽകി.

വാളയാർ അട്ടപ്പളത്താണ് ആൾക്കൂട്ട മർദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണനെ മർദിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്

Related Posts

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ
UPDATES

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
1
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
60
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
157
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
227
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
Next Post
അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി ചങ്ങരംകുളം പോലീസ് ലേലം ചെയ്യുന്നു

അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി ചങ്ങരംകുളം പോലീസ് ലേലം ചെയ്യുന്നു

Recent News

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
1
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025