എടപ്പാൾ:ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച രണ്ടംഗം സംഘം യുവതിയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞു.ആക്രമണത്തിൽ റോഡില്‍ വീണ യുവതിക്ക് പരുക്കേറ്റു.എടപ്പാൾ സ്വദേശിനി തയ്യൽ വളപ്പിൽ ദിവ്യയുടെ സ്വര്‍ണ്ണമാലയാണ് സംഘം കവര്‍ന്നത്.പരിക്കേറ്റ ദിവ്യയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നും വിക്ടറി ഐ.ടി.ഐ റോഡിലാണ് സംഭവം.ബൈക്കിലെത്തിയ അപരിചിതരായ രണ്ട് പേര്‍ നടന്ന് പോയിരുന്ന ദിവ്യയെ അക്രമിച്ച് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ ബൈക്കില്‍ പോവുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്







