ചങ്ങരംകുളം :
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നുഹ്റോദ് യൽദോ (തിരുജനനത്തിന്റെ പ്രകാശം) ക്രിസ്മസ് കരോൾ റോഡ് ഷോ ഞായറാഴ്ച നടക്കും.
ഞായറാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ തൃശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത ഫ്ളാഗ് ഓഫ് ചെയ്യും.
റോഡ് ഷോയിൽ കുതിരവണ്ടി, ക്രിസ്മസ് ഡോളുകൾ, മാലാഖന്മാർ, എൽ.ഇ.ഡി മുത്തുകുടകൾ, ബാൻഡ് സെറ്റ്, ഫ്ലാഷ് മോബ്, ടാബ്ലോ, പാപ്പ സംഘം, ഡിജെ ലൈറ്റ് , മർത്തമറിയം വനിതാ സമാജത്തിന്റെ മാർഗംകളി,
യൂത്ത് അസോസിയേഷൻ, സൺഡേ സ്കൂൾ കുട്ടികൾ എന്നിവരുടെ വൈവിധ്യമാർന്ന പരിപാടികൾ റോഡ് ഷോയുടെ ഭാഗമായി നടക്കും. പള്ളിക്ക് കീഴിലുള്ള പതിനൊന്നോളം കുടുംബ യൂണിറ്റുകളിൽ നിന്നുള്ള വിശ്വാസികളും പരിപാടിയിൽ പങ്കുചേരും.
ഇടവകയിലെ എം.പി.പി.എം യൂത്ത് അസോസിയേഷൻ പ്രവർത്തകർ പള്ളിയിൽ ഒരുക്കിയ 40 അടി ഉയരമുള്ള വലിയ ക്രിസ്മസ് ട്രീയുടെ ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് നടക്കും.
വികാരി ഫാ. ബിജു മൂങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന
പള്ളി മാനേജിംഗ് കമ്മിറ്റി, റോഡ് ഷോ സംഘാടക സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.







