• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഐസ് ഇടാതെ സൂക്ഷിച്ച 60 കിലോയോളം മാന്തളും കിളിമീനും അയലയും; തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം വിറ്റ വാഹനങ്ങള്‍ പിടികൂടി

ckmnews by ckmnews
February 5, 2026
in Kerala
A A
ഐസ് ഇടാതെ സൂക്ഷിച്ച 60 കിലോയോളം മാന്തളും കിളിമീനും അയലയും; തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം വിറ്റ വാഹനങ്ങള്‍ പിടികൂടി
0
SHARES
284
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ പരിശോധനയില്‍ പഴകിയ മത്സ്യം വില്‍പന നടത്തിയ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ പരിധിയില്‍ റോഡ് കൈയേറിയുള്ള വാഹനങ്ങളില്‍ മത്സ്യവില്‍പ്പന കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിലാണ് എന്‍ഫോഴ്സ്‌മെന്റ്‌ സ്‌ക്വാഡ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കക്കാട് ജങ്ഷനില്‍ പൊതു റോഡില്‍ മത്സ്യവില്‍പന നടത്തിവന്ന വാഹനവും മമ്പുറം ജങ്ഷനില്‍ മത്സ്യവില്‍പന നടത്തിയ ഗുഡ്സ് ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. രണ്ട് വാഹനത്തില്‍ നിന്നും ദിവസങ്ങളോളം പഴക്കം ചെന്നതും ഐസ് ഇടാതെ സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോയോളം മാന്തള്‍, കിളിമീന്‍, ദ്വീപ് അയല എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ റോഡ് കൈയേറി കച്ചവടം ചെയ്യുന്ന ഏഴ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പരിശോധന നടത്തിയത്. ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഏഴ് വാഹനങ്ങളില്‍ നിന്നും അനധികൃത കച്ചവടക്കാരില്‍ നിന്നും നഗരസഭ 1.5 ലക്ഷം രൂപ പിഴ ഇനത്തില്‍ ഈടാക്കിയിരുന്നു.ഓരോ വാഹനത്തിനും 10,000 രൂപ വീതം പിഴ ഈടാക്കിയാണ് വാഹനം വിട്ട് നല്‍കിയത്. പരിശോധനയുടെ ഭാഗമായി വില്ലേജ് ഓഫിസ് പരിസരത്തും കോഴിക്കോട് റോഡിലും കച്ചവടക്കാര്‍ കുറഞ്ഞിട്ടുണ്ട്. അനധികൃത വ്യാപാരം പൂര്‍ണമായും നിരോധിച്ച ഈ മേഖലയില്‍ പൊതു റോഡ് കൈയേറി കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.ഇന്നലെ നടന്ന ഹെല്‍ത്ത് എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ സെക്രട്ടറി റംസി ഇസ്മായില്‍ നേതൃത്വം നല്‍കി. പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ പ്രകാശന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ മോഹന്‍ദാസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി പി സ്മിത, കെ വിജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Posts

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം
Kerala

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
48
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
952
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
Kerala

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
67
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
Kerala

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

August 3, 2026
70
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
Kerala

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

August 3, 2026
42
‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി
Kerala

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

August 3, 2026
22
Next Post
ഫുട്‌‌ബോൾ പരിശീലനത്തിന് വിട്ടില്ല, വിദ്യാർത്ഥിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഫുട്‌‌ബോൾ പരിശീലനത്തിന് വിട്ടില്ല, വിദ്യാർത്ഥിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
135
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
26
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
39
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025