ചങ്ങരംകുളം:ഒതളൂരിലെ സജീവ യൂത്ത്കോൺഗ്രസ് പ്രവർത്തകനായിരുന്ന
നിതിൻ ഒതളൂരിനെയും, അമ്മയെയും വീട് കയറി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒതളൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് നിധിനെയും മാതാവിനെയും വീട്ടില്‍ കയറി അക്രമിച്ചതെന്നും പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രിയാണ് വിജയാഹ്ളാദ പ്രകടം നടക്കുന്നതിനിടെ ഒതളൂരില്‍ സംഘര്‍ഷമുണ്ടായത്.പരിക്കേറ്റ നിധിനെയും മാതാവിനെയും ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് പ്രവത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.രാത്രി എട്ട് മണിയോടെ നടന്ന പ്രതിഷേധ പരിപാടിക്ക് യുഡിഎഫ് നേതാക്കളായ സിദ്ധിക്ക് പന്താവൂർ,അൻവർ കോക്കൂർ,പി.ടി കാദർ,രഞ്ജിത്ത് അടാട്ട്,സക്കീർ ഒതളൂർ,റെജി ഒതളൂർ,ഫവാസ് മാളിയേക്കൽ,ഹസീബ് കോക്കൂർ, അബ്ഷർ ഒതളൂർ, സുഹൈർ എറവറാംകുന്ന്,അൽത്താഫ് പെരുമുക്ക് എന്നിവർ നേതൃത്വം നൽകി







