കേരള ചരിത്രത്തില്‍ ആദ്യമായി അടുത്തിടെ സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കൂടിയും കുറഞ്ഞും ലക്ഷം തൊടാറായി നില്‍ക്കുകയാണ് വിപണി വില. ഇന്നലെ ചരിത്രത്തിലാദ്യമായി സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടായ ദിവസമാണ്. 98,800 രൂപയായിരുന്നു ഇന്നലത്തെ വില. എന്നാല്‍ അല്‍പ്പം ആശ്വാസമെന്നോണം ഇന്ന് കേരളത്തിലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം വില ലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് സ്വര്‍ണത്തിന്റെ വില വര്‍ധനവിന്റെ പ്രധാന കാരണം.ഇന്നത്തെ സ്വര്‍ണവില അറിയാം22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്റെ നിരക്ക് 98,160 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 12270 രൂപയില്‍ എത്തിനില്‍ക്കുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10150 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81,200 രൂപയാണ് വിപണി വില. എന്നാല്‍ വെള്ളിയുടെ വില ഇന്ന് ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ വെള്ളിവില.











