• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

cntv team by cntv team
May 2, 2026
in Kerala
A A
വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് (02/05/2026) മുതൽ ആറാം തീയതിവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഞ്ഞ അലർട്ട്03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി04/05/2026 : ഇടുക്കി, പാലക്കാട്05/05/2026 : എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.പട്ടം പറത്തുന്നത് ഒഴിവാക്കുക.

Related Posts

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
88
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം
Kerala

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
315
ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ
Kerala

ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

August 7, 2026
18
വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
Kerala

വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

August 7, 2026
337
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

August 7, 2026
318
മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി
Kerala

മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി

August 7, 2026
369
Next Post
‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
88
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
100
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
315
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
233
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025