• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ആദ്യദിനം 365-ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; ‘പേട്രിയറ്റി’ന് മെഗാ ഓപ്പണിങ്

cntv team by cntv team
May 2, 2026
in Entertainment
A A
ആദ്യദിനം 365-ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; ‘പേട്രിയറ്റി’ന് മെഗാ ഓപ്പണിങ്
0
SHARES
173
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇതിഹാസനായകന്മാരായ മമ്മൂട്ടി- മോഹൻലാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ ‘പേട്രിയറ്റ്’ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. ഗംഭീരപ്രേക്ഷക- നിരൂപക പ്രതികരണം ലഭിക്കുന്ന ചിത്രം, കേരളത്തിലെ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ആദ്യദിനം തന്നെ 365-ലധികം ലേറ്റ് നൈറ്റ് ഷോസ് ആണ് ചിത്രത്തിനായി കൂട്ടി ചേർത്തത്. കേരളത്തിൽ വമ്പൻ ഓപ്പണിങ് ഉറപ്പാക്കിയ ചിത്രം ആഗോള മാർക്കറ്റിലും തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.ഗൾഫിലും റെക്കോർഡ് കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിലും ട്രെൻഡ് ആയി നിലനിൽക്കുന്ന ചിത്രം മലയാള സിനിമയിലെ മെഗാവിജയങ്ങളുടെ നിരയിലേക്കാണ് കുതിക്കുന്നത്. നിറഞ്ഞുകവിയുന്ന തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.മമ്മൂട്ടി- മോഹൻലാൽ ടീമിന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ മലയാളത്തിന്റെ മഹാനടന്മാരുടെ ഒന്നിക്കലിനെ സ്വീകരിക്കുന്നത്. ഇരുവരുടെയും രംഗങ്ങൾ പ്രേക്ഷകരുടെ മനസിൽ തൊടുന്ന രീതിയിലാണ് സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും കേണൽ റഹിം നായിക് എന്ന കഥാപാത്രമായി മോഹൻലാലും തകർത്താടുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ശക്തി സുന്ദരം എന്ന കഥാപാത്രമായും കുഞ്ചാക്കോ ബോബൻ മൈക്കൽ ദേവസി എന്ന കഥാപാത്രമായുമാണ് എത്തിയിരിക്കുന്നത്.ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണായകവേഷങ്ങൾ ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര സ്‌പൈ ആക്ഷൻ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രത്തിന്റെ മറ്റു ഹൈലൈറ്റുകൾ സുഷിൻ ശ്യാം ഒരുക്കിയ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, മനുഷ് നന്ദൻ ഒരുക്കിയ ദൃശ്യങ്ങളുമാണ്. 125 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രം ആൻ മെഗാ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചത്.ഛായാഗ്രഹണം: മാനുഷ് നന്ദൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റിങ്: മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, മേക്കപ്പ്: രഞ്ജിത് അമ്പാടി, ഗാനരചന: അൻവർ അലി, സംഘട്ടനം: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ്: നവീൻ മുരളി, വിഎഫ്എക്‌സ്: ഫയർ ഫ്‌ലൈ, എഗ്‌വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയൽ വിഎഫ്എക്‌സ്, ബൈനറി സർക്കസ്, ഡി.ഐ. കളറിസ്റ്റ്: ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Related Posts

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
65
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
173
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
67
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
91
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
190
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
68
Next Post
സംസ്ഥാനത്ത് അടുത്ത 4 ദിവസം വേനൽ മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 4 ദിവസം വേനൽ മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
37
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
14
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
123
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
671
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025