എടപ്പാള്‍:കെ.എസ്.ആർ.ടി.സി. കണ്ടനകം ബസ് സ്റ്റേഷൻ അടച്ചു പൂട്ടിയതിനെതിരെ യുഡിഎഫ് കണ്ടനകം മേഖല കമ്മറ്റി പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി ഉദ്ഘാടനം ചെയ്തു.ഡി സി സി സെക്രട്ടറി അഡ്വ സിദ്ധീഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി. പി ടി എം എ മജീദ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.മോഹനൻ അധ്യക്ഷത വഹിച്ചു.കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.ബാബു ബ്ലോക്ക് മെസർ പ്രകാശൻ കാലടി, വാർഡ് മെമ്പർമാരായ ബഷീർ തുറയാറ്റിൽ അബ്ദുൾ ഗഫൂർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.ജി ബെന്നി, കെ. രാജഗോപാൽ,സി.വി.സന്ധ്യ, ടി.പി.ശ്രീജിത്ത്, യു.ഹമീദ്, ബാദുഷ കെ.സിറാജുൽ മുനീർ,ദേവസ്സി മാഷ്, ആബിദ്, എന്നിവർ സംസാരിച്ചു.ടി.പി.മോഹനൻ, സുജീഷ് നമ്പ്യാർ, ഹംസ കാവുങ്ങൽ, ആദിൽ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.