പൊന്നാനി:രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തെ പൊന്നാനി പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി..ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും വ്യാജസീലുകളുമാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും പൊന്നാനി പോലീസും ചേര്‍ന്ന് തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ എത്തി പിടികൂടിയത്.സംഭവത്തില്‍ മുഖ്യ പ്രതി മലപ്പുറം തിരൂര്‍ സ്വദേശികള്‍ അടക്കം 10 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേന്ദ്രത്തിന്റെ മുഖ്യ സൂത്രധാരനും മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശിയുമായ ഡാനി എന്ന ധനീഷ്(37),പൊന്നാനി പോത്തനൂര്‍ സ്വദേശി മൂച്ചിക്കല്‍ ഇര്‍ഷാദ്(39)തിരൂര്‍ പുറത്തൂര്‍ സ്വദേശി നമ്പ്യാരത്ത് വീട്ടില്‍ രാഹുല്‍(30),തിരൂര്‍ പയ്യാരങ്ങാടി ചാലുപറമ്പില്‍ നിസാര്‍(31)തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജസീം മല്‍സിലില്‍ ജസീം(38)ജസീമിന്റെ ഭാര്യ സഹോദരന്‍ ഷെഫീക്ക്(40)സുഹൃത്ത് രതീഷ്(38),തമിഴ്നാട് ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദീന്‍(40)അരവിന്ദ്(24)വെങ്കിടേഷ്(24)എന്നിവരെയാണ് പൊന്നാനി സിഐ എസ് അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റികളിലെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്ന അന്താരാഷ്ട്ര മാഫിയ സംഘം വലയിലായത്.തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, തുടങ്ങിയ ഇരുപത്തിരണ്ട് യൂണിവേഴ്‌സിറ്റികളിലെ ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍
സീല്‍, പ്രിന്റിംഗ് മെഷീന്‍,കമ്പ്യൂട്ടര്‍,സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള ബ്ലാങ്ക് പേപ്പറുകള്‍, എന്നിവയാണ് തമിഴ്നാട് പൊള്ളാച്ചിയിലെ വീട് കേന്ദ്രീകരിച്ച് നടത്തി വന്ന നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐപിഎസിൻ്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്പി ,എ . ജെ.ജോൺസൺ , പൊന്നാനി പൊലീസ് ഇൻസ്പെക്ടർ എസ്.അഷറഫ് , എസ് ഐ മാരായ ബിബിൻ സി .വി, ആൻ്റോ ഫ്രാൻസിസ് ,ജയപ്രകാശ്.എ.എസ്.ഐ.രാജേഷ്, ജയ പ്രകാശ്,എലിസബത്ത്,നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ ,അഷറഫ് എം.വി ,നാസർ,എസ് .പ്രശാന്ത് കുമാർ ,ശ്രീജിത്ത്, സനീഷ് സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് ,സൗമ്യ ,മലപ്പുറം ജില്ലാ സൈബർ സെല്ലിലെ അഫ്സൽ, എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഒരു മാസത്തിലധികം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ രാജ്യത്തെ ഏറ്റവും വലിയ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയസംഘത്തെ പിടികൂടിയത്







