ലൈംഗികാരോപണ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആൻ ജോർജിന് വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി വീടിന് മുന്നിൽ രണ്ട് പേർ വന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് നടി പറഞ്ഞു. വീടിൻ്റെ ഗേറ്റ് തകർക്കാനും ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ റിനി ആൻ ജോർജ് പൊലീസിൽ പരാതി നൽകി.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒളിവിലിരുന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസില്‍ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞു. എന്നാല്‍ രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടഞ്ഞിട്ടില്ല. ഈ മാസം 15ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നറിയിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ബലാത്സംഗക്കേസില്‍ രാഹുല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.







