മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവലി’ന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീരപ്രതികരണം. തിങ്കളാഴ്ച രാവിലെ 11.11-നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓണ്‍ലൈന്‍ ബുക്കിങ് ഓപ്പണ്‍ ആയത്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ഓപ്പണ്‍ ആയി മിനിറ്റുകള്‍ക്കകം ചിത്രം ബുക്ക് മൈ ഷോ ആപ്പില്‍ ട്രെന്‍ഡിങ് ആരംഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ചു രണ്ടു ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ വമ്പന്‍ ആദ്യദിന പ്രീ സെയില്‍സ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാവുന്നതാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച ‘കളങ്കാവല്‍’, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.തിങ്കളാഴ്ച ചിത്രത്തിന്റെ പ്രീ- റിലീസ് ടീസറും ലോഞ്ച് ചെയ്തിരുന്നു. മലയാളത്തിലെ പ്രമുഖതാരങ്ങളുടെയും സംവിധായകരുടെയും സാന്നിധ്യത്തില്‍, ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലെ മമ്മൂട്ടിയുടെ വാക്കുകളും, ചടങ്ങില്‍നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഇത് കൂടാതെ മമ്മൂട്ടിയോടൊപ്പം ചിത്രത്തിലെ 21 നായികമാര്‍ വേദിയില്‍ അണിനിരന്ന നിമിഷവും വലിയ ചര്‍ച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ സൃഷ്ടിച്ചത്. പോലീസ് ഓഫീസര്‍ ആയി വിനായകനെയും, മനുഷ്യരെ കൊല്ലുന്നതില്‍ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളി ആയി മമ്മൂട്ടിയെയും അവതരിപ്പിച്ച പ്രീ റിലീസ് ടീസര്‍, വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘കളങ്കാവല്‍’. ക്രൈം ഡ്രാമ ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ ഗംഭീരപ്രകടനങ്ങളാണ് എന്നാണ് സൂചന. ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്‌നാട് വിതരണം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ‘ലോക’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തമിഴ്‌നാട് വിതരണം ചെയ്തതും ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. പ്രൊമോഷന്റെ ഭാഗമായി എത്തിയ മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ അഭിമുഖങ്ങളും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുകയാണ്.എട്ടുമാസത്തെ ഇടവേളക്കുശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും ‘കളങ്കാവല്‍’ കാത്തിരിക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, വരികള്‍: വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എസ്. സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍: ഡിക്‌സന്‍ പി. ജോ, വിഎഫ്എക്‌സ്: വിശ്വ എഫ്എക്‌സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്: നിദാദ്, ടൈറ്റില്‍ ഡിസൈന്‍: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.











