ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്.സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാൽ അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് ഇതുവരെയായി ശബരിമല ദര്‍ശനം നടത്തിയവരുടെ എണ്ണം പത്തു ലക്ഷം കടന്നു. 10,29,451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ഇതുവരെ ദര്‍ശനം നടത്തിയത്.ദേവസ്വം വകുപ്പിൻ്റെ ദീർഘ വീക്ഷണത്തോടെയുള്ള ക്രമീകരണങ്ങളിലും പ്രവർത്തനങ്ങളിലും വലിയ തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി തുടരും.









