എടപ്പാൾ:അയ്യനെ കാണാൻ കാൽനടയാത്രയായി പതിനഞ്ചംഗ അയ്യപ്പഭക്തർ പുറപ്പെട്ടു.കഴിഞ്ഞ ഒമ്പത് വർഷ ഷമായി തുടർച്ചയായി ശബരിമലയിലേക്ക് കാൽ നട യാത്രയായി പോകുന്ന അയ്യപ്പ സംഗമാണ് ഇത്തവണയും നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവിൽ നിന്നും കെട്ട് നിറച്ച് പുറപ്പെട്ടത്. കാലത്തും വൈകീട്ടു മാണ് ഇവരുടെ കാൽ നട യാത്ര. യാത്രയിൽ പോകുന്ന ഭാഗത്തെ ചില ക്ഷേത്രങ്ങളിലൊക്കെയാണ് ഈ ഭക്ത സംഗം രാത്രിയിൽ തങ്ങാറ്.അയ്യപ്പൻമാരായ ഷനിൽ നെല്ലിശ്ശേരി,ജിജീഷ് താന്നിക്കുന്ന്,മണി കോലത്ത്,സജീഷ് കമ്പനിപ്പടി,പ്രവി തന്നിക്കുന്ന്,സുന്ദരൻ നടുവട്ടം,ഗിരി കമ്പനിപ്പടി,അനിൽ നടുവട്ടം,സുമിത് തന്നിക്കുന്ന്, ജിതേഷ്
തന്നിക്കുന്ന്,പ്രകാശൻ അയിലക്കാട്,സുനി പന്താവൂർ,ഹരിദാസ് കൊല്ലൻപടി,മണികണ്ഠൻ കല്ലാറ്റ്,ഹരിദാസ് കാഞ്ഞൂര് എന്നിവരാണ് യാത്ര പുറപ്പെട്ടിരിക്കുന്നത്.സംഘത്തിൽ ഒമ്പത് വർഷമായി തുടർച്ചയായി കാൽ നടയാത്രയായി പോകുന്നവരും കുറച്ച് പേർ ആദ്യമായി കാൽ നടയാത്രയായി പോകുന്നവരും ഉണ്ട്.ഈ ഭക്ത സംഘത്തെ യാത്രയാക്കാൻ ഗുരുസ്വാമിമാരും,അയ്യപ്പൻമാരുടെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും ക്ഷേത്രാങ്കണത്തിൽ ഉണ്ടായിരുന്നു











