ചങ്ങരംകുളം ടൗണിലെ ഡ്രൈനേജ് സ്ളാബ് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.ടൗണില്‍ എടപ്പാള്‍ റോഡിലെ ഡ്രൈനേജിന്റെ സ്ളാബാണ് തകര്‍ന്നത്.കഴിഞ്ഞ ദിവസം ജലജീവന്‍ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിക്കിടെയാണ് സ്ളാബ് തകര്‍ന്നത്.വിദ്യാര്‍ത്ഥിള്‍ അടക്കം നൂറ് കണക്കിനാളുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ നടപ്പാതയിലെ സ്ളാബ് പൊട്ടിയത് അറിയാതെ യാത്രക്കാര്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും സ്ളാബ് മാറ്റി സ്ഥാപിച്ച് അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു