ബെംഗളൂരു: സ്വകാര്യ സ്കൂളുകളുമായി മത്സരിക്കാനൊരുങ്ങി കർണാടകയിലെ സർക്കാർ സ്കൂളുകൾ.അടുത്തവർഷത്തെ പ്രവേശനം ലക്ഷ്യമാക്കി പ്രചാരണംനടത്താനും ഇതിനായി സാമൂഹികമാധ്യമ അക്കൗണ്ട് ആരംഭിക്കാനും വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശംനൽകി. സർക്കാർ സ്കൂളുകളിൽ പ്രവേശനംനേടുന്ന വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കണമെന്ന് അധ്യാപകർക്കും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾക്കും നിർദേശംനൽകിയിട്ടുണ്ട്. ഇതിന്റെഭാഗമായാണ് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.സർക്കാർ സ്കൂളുകളിൽ പഠിച്ച് വലിയനിലയിലെത്തിയവരുടെ അനുഭവങ്ങളും പ്രചരിപ്പിക്കണമെന്നാണ് നിർദേശം.










