• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല

cntv team by cntv team
February 14, 2026
in National
A A
സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: 12ാം ക്ലാസ് പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കുകയാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും ഒഴിവാക്കുകയും ചെയ്യും. ഈ വർഷം മുതൽ പുതിയ രീതികൾ നടപ്പാക്കും എന്നാണ് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് പറയുന്നത്. എന്നാൽ പത്താംക്ലാസിൽ പുനർമൂല്യനിർണയം ഉണ്ടാവും. മൂല്യനിർണയപ്രക്രിയയിൽ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ എസ് എം) എന്ന രീതിയിലൂടെയാണ് മൂല്യനിർണയം നടത്തുന്നത്. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരക്കടലാസ് വ്യക്തമായി സ്കാൻചെയ്യും. ഇത് സിബിഎസ്ഇയുടെ സർവറിൽ സൂക്ഷിക്കും. പിന്നീട് മൂല്യനിർണയവേളയിൽ ഈ ഡിജിറ്റൽ കോപ്പിയായിരിക്കും അദ്ധ്യാപകർക്ക് നൽകുന്നത്. അവർ സ്ക്രീനിൽ നാേക്കിത്തന്നെയാവും മാർക്കിടുന്നത്. ഇതിനായി പ്രത്യേക സോഫ്ട്‌വെയർ ഉപയോഗിക്കും. ഓരോ ഉത്തരത്തിനുള്ള മാർക്കും അതതിടങ്ങളിൽ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തം. ഉത്തരക്കടലാസിൽ എഴുതിയിട്ടുള്ള എല്ലാ ചോദ്യങ്ങൾക്കും മാർക്ക് രേഖപ്പെടുത്തിയാലേ പേപ്പർ നോക്കുന്ന അദ്ധ്യാപകന് മാർക്ക് ലിസ്റ്റ് സമർപ്പിക്കാനാവൂ. അതിനാൽ ചില ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ വിട്ട‌ുപോകുന്നതും മാർക്കുകൾ കൂട്ടിഎഴുതുന്നതിൽ പിശകുവരുന്നതും പൂർണമായും ഒഴിവാക്കാനാവും എന്നാണ് സിബിഎസ്ഇ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര സഹകരണത്തോടെയാണ് ഈ രീതി നടപ്പാക്കുന്നത്. പിഴവുകൾ പൂർണമായും ഇല്ലാതാകുന്നതിനാലാണ് പുനർമൂല്യനിർണയം ഒഴിവാക്കുന്നത്. ഉത്തരസൂചികയും ഡിജിറ്റലായി തന്നെ നൽകും. ഒ എസ് എം നടപ്പാക്കുന്നതിലൂടെ പരീക്ഷാ ഫലം പുറത്തുവിടുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ കഴിയും. മാത്രവുമല്ല മാനുഷിക ശേഷിയും ചെലവും കുറയ്ക്കാനാവും. മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് സ്വന്തം സ്കൂളിൽത്തന്നെ തുടരാനാവും. അഫിലിയേറ്റ് ചെയ്ത എല്ലാ സ്കൂളുകൾക്കും മൂല്യനിർണയത്തിൽ പങ്കാളിയാകാനും കഴിയും. ഒ എസ് എം സുഗമമായി നടപ്പാക്കാനുള്ള സംവിധാനങ്ങൾ കുറ്റമറ്റരീതിയിൽ ഒരുക്കാൻ സ്കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിശീലന പരിപാടികളും മോക്ക് ടെസ്റ്റുകളും നടത്തി ഒ എസ് എം രീതി അദ്ധ്യാപകർക്ക് എളുപ്പമാക്കാനുള്ള ശ്രമം സിബിഎസ്ഇ ആരംഭിച്ചിട്ടുണ്ട്.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
147
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
316
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
209
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
50
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
Next Post
പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
195
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
19
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
38
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025