ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ പ്രഖ്യാപിച്ചു. 21 സീറ്റിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന 11 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ,ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുതൂർ, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്,പി പി യൂസഫലി, സിഎം യൂസഫ്, ഷാനവാസ് വട്ടത്തൂർ, എം കെ അൻവർ, ഉമ്മർ തലാപ്പിൽ, ബഷീർ കക്കടിക്കൽ, സലീം കോക്കൂർ, ആയിഷ ഹസ്സൻ, ഉസ്മാൻ പെരുമുക്ക്, എന്നിവർ പ്രസംഗിച്ചു






