ചങ്ങരംകുളം:ഷാവോലിൻ കുങ് ഫു ഇന്റർനാഷണൽ ചങ്ങരംകുളം മാന്തടം ഹെഡ് ഓഫീസിൽ 124മത് ടെസ്റ്റ് ബെൽട്ട് ഡിസ്റ്റ്രിബ്യൂഷൻ സെർമണി സംഘടിപ്പിച്ചു.35 വർഷത്തിൽ ഏറെയായി ചങ്ങരംകുളം പ്രദേശത്ത് ഷാവോലിൻ കുങ് ഫു ഇന്റർനാഷണലിന്റെ കീഴിൽ ആയിരത്തിൽപരം കുട്ടികൾ ഇതിനോടകം ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. നിരവധി കുട്ടികൾക്ക് ഇപ്പോഴും പരിശീലനം നൽകി വരുന്നുണ്ട്.ചടങ്ങിന് കാവ്യാ മോഹൻ (ഡിസ്ട്രിക്റ്റ് ലേഡി ഇൻസ്ട്രക്റ്റർ )സ്വാഗതം പറഞ്ഞു.ചങ്ങരംകുളംഎസ് എസ്.എച്ച്. ഒ ഷൈന്‍ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ തെസ്നി ബഷീർ മുഖ്യാതിഥിയായി,സിഫു വി.വി വേലായുധൻ മാസ്റ്റർ (ഓൾ ഇന്ത്യ ഇൻസ്ട്രക്റ്റർ & ചീഫ് ഓർഗനൈസർ &അസിസ്റ്റൻ്റ് എക്സാമിനർ)സിഫു നാഹിർ ആലുങ്ങൽ (All Kerala Super senior Instructor)അധ്യക്ഷത വഹിച്ചു.മറ്റ് സീനിയർ മാസ്റ്റഴ്‌സ്,സിഫു മണികണ്ഠൻ പി.പി. (All Kerala Super Senior Instructor)സിഫു സജിത് കെ.പി (Kerala Senior Instructor)സിഫു നഹാബ് (Kerala instructor)വിഘ്നേഷ് പി , അമൽദേവ് സി.പി ,അബ്സാൻ എൻ.എ,അരുൺ,പി ,അനഷിദ് യു.പി,അർജുൻ വി. വി , ദേവിക മോഹൻ,മാളവിക മോഹൻ എന്നിവർ പങ്കെടുത്തു.ഗീതു സുരേന്ദ്രൻ (District Lady Instructor)നന്ദി പറഞ്ഞു











