ചങ്ങരംകുളം:എടപ്പാൾ ഉപജില്ല കലാ കായിക ശാസ്ത്ര മേളകളിൽ മികവാർന്ന നേട്ടം കൈവരിച്ച വടക്കുംമുറി എസ് എസ് എം യൂ പി സ്കൂളില്‍ വിജയാഘോഷം നടത്തി.കോക്കൂർ എഎംജി എച്ച്എസ്എസ് ൽ വെച്ച് നടന്ന ഉപജില്ല കലാമേളയിൽ യുപി ജനറല്‍ വിഭാഗത്തിൽ സെക്കന്റ് ഓവറോളും, അറബിക് വിഭാഗത്തില്‍ സെക്കന്റ് ഓവറോളും ഉപജില്ല കായിക മേളയിൽ യുപി വിഭാഗത്തിൽ തേര്‍ഡ് ഓവറോളും കരസ്ഥമാക്കിയാണ് വടക്കുംമുറി എസ് എസ് എം യൂ പി സ്കൂള്‍ മികച്ച നേട്ടം കൈവരിച്ചത്.വിജയാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും വിജയാഘോഷ ജാഥയും നടത്തി.











