ചങ്ങരംകുളം : ആലംകോട് പഞ്ചായത്തിലെ 17, 18 വാർഡുകളിലെ സ്ത്രീകൾക്കായി ചങ്ങരംകുളം കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘രുചിയഴക്’ എന്ന പേരിൽ പാചക പരിശീലന കളരി സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തോടെയാണ് നവംബർ 16-ന് ചീയാനൂർ ജി.എൽ.പി സ്കൂളിൽ വച്ച് പരിപാടി സംഘടിപ്പിച്ചത്.പാരമ്പര്യവും ആധുനികവുമായ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പ്രായോഗിക പരിശീലനം നൽകി ക്ലാസിൽ ചെലവ് കുറഞ്ഞതും പരിസരത്ത് എളുപ്പത്തിൽ ലഭ്യമാകുന്ന സാധനങ്ങൾ ഉപയോഗിച്ച് ആരോഗ്യകരമായതും രുചികരവുമായ വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്നതിന് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ രുചിയുത്സവമായ ‘വനിത പാചക റാണി’ അവാർഡ് നേടിയ ശ്രീമതി ഷീല സോമൻ, കൂടാതെ പ്രശസ്ത കുക്കറി ഷോ അവതാരകരായ ശ്രീമതി സീമ രാജേന്ദ്രൻ, താഹിറ ഷാജ്ജെലി, ഷംല ഉമ്മർ എന്നിവർ പരിശീലത്തിന് നേതൃത്വം നൽകി.പരിപാടിയിൽ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിലെ പ്രമുഖ ഭക്ഷ്യ ഉൽപ്പന്ന നിർമാതാക്കളായ ഡബിൾ ഹോർസ്, സൂപ്പർ നോവ, ഷാലിമാർ, ആർ.കെ ദോശ മാവ് ചങ്ങരംകുളം എന്നിവർ പ്രത്യേക ഭക്ഷ്യകിറ്റുകൾ നൽകി. ജ്വാല ക്ലബ് സെക്രട്ടറി . സുധീർ സി.കെ സ്വാഗതം പറഞ്ഞു. സുനിൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ മണികണ്ഠൻ വേളയാട്ട് ആമുഖ പ്രഭാഷണം നടത്തി. പ്രഭിത ടീച്ചർ, രവീന്ദ്രൻ കെ.പി, സന്തോഷ് എ എന്നിവർ ആശംസകൾ അർപ്പിച്ചു. . രതീഷ് ടി.കെ നന്ദി അറിയിച്ചു .തുടർ ന്ന് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു











