നമ്മുടെ നാട്ടിൻപുറത്ത് കണ്ടതും കേട്ടതും ആയ ചില കാഴ്ചകളും അനുഭവങ്ങളും ചാലിച്ച് പ്രഗിലേഷ് ശോഭ എഴുതിയ ചെറുകഥാസമാഹാരം നാട്ടിടവഴികളിലൂടെ പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. ശോഭ ബാലൻ ആദ്യ പ്രതി ഏറ്റുവാങ്ങി. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ പ്രതിഭകൾക്ക് ഉപഹാരം സമർപിച്ചു. പി.ടി. അജയ് മോഹൻ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി. യുവസാഹിത്യകാരൻ റഫീഖ് പട്ടേരി പുസ്തക പരിചയം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഷീജ ടീച്ചർ , മോഹൻദാസ് ഗുരു സ്വാമി , രുദ്രൻ വാരിയത്ത് , ഷീബ ദിനേഷ് , രമ്യ ടീച്ചർ , സെയ്തു ദേശാഭിമാനി, KP രാജൻ, ഫാറൂഖ് വെളിയംകോട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. റംഷാദ് സൈബർ മീഡിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജി കാളിയത്തേൽ അധ്യക്ഷനായി. സുരേഷ് പൂങ്ങാടൻ നന്ദി അറിയിച്ചു.
എരമംഗലത്തെ സാംസ്കാരിക കാരുണ്യ സംഘടനായ Team ERM ൻ്റെ ബാനറിൽ ബ്രഹ്മ പെർഫോമിംഗ് ആർട്ട് & മ്യൂസിക്ക് അക്കാഡമി ഷാർജയുമായി സഹകരിച്ച് പ്രസിദ്ധികരിച്ച നാട്ടിടവഴികളിലൂടെ എന്ന പുസ്തകം വിറ്റു കിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കും എന്ന് പ്രഗിലേഷ് ശോഭ പറഞ്ഞു.







