• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

ckmnews by ckmnews
March 12, 2026
in Kerala
A A
മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം
0
SHARES
702
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന സ്വകാര്യ ബസിലേക്ക് നേർക്കുനേർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഡ്രൈവർ ഉറങ്ങിപ്പോയത് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Posts

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
2
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ
Crime

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
1
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍
Crime

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
1
വൈദ്യുതി പ്രതിസന്ധി മറികടക്കാനാകാതെ സർക്കാർ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
Kerala

വൈദ്യുതി പ്രതിസന്ധി മറികടക്കാനാകാതെ സർക്കാർ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

September 17, 2026
1
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

September 17, 2026
1
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി
Kerala

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
414
Next Post
വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്

വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്

Recent News

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
2
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
1
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
1
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025