ചങ്ങരംകുളം : തിരൂര്‍ ടൗണ്‍ഹാളിൽ വെച്ച് നടന്ന അബാക്കസ് സംസ്ഥാനതല പരീക്ഷയിൽ ആലങ്കോട് ജനതയെ എ എൽ പി സ്കൂളിന് മികച്ച വിജയം.തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ള സ്കൂളുകളില്‍ നിന്നായി 3000 ത്തോളം കുട്ടികൾ അബാക്കസ് പരീക്ഷയിൽ പങ്കെടുത്തു. 3 ഫസ്റ്റ് റാങ്കും 2 തേര്‍ഡ് റാങ്കും നേടിയാണ് ജനത സ്കൂള്‍ ഉന്നത വിജയം നേടിയത്.ആദിദേവ്, ഹനിക,ശിവദ് എന്നിവർക്ക് ഒന്നാം സ്ഥാനവും.ദേവാഷിഷ്,സഫ എന്നിവർക്ക് മൂന്നാം റാങ്കും ലഭിച്ചു.ചങ്ങരംകുളം സ്വദേശിയായ ശാരദ ടീച്ചറാണ് കുട്ടികളുടെ ട്രെയിനർ







