എടപ്പാള്‍:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി 11-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശിശുദിനത്തിൽ “ചെറുനിറങ്ങൾ”കുട്ടികളുടെ പെയിൻറിംഗ് മത്സരം സംഘടിപ്പിച്ചു.നരിപ്പറമ്പ് അൽ ബഷീർ സ്കൂളിൽ നടന്ന മത്സരത്തിൽ
അഞ്ച് മുതൽ പത്ത് വയസുവരെയുള്ള നിരവധി
കുട്ടികൾ പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പള്‍ എൻ. ശബ്നം ശിശുദിന സന്ദേശം നൽകി.എം എം സുബൈദ അധ്യക്ഷത വഹിച്ചു.ടി. മുനീറ, എസ്. ലത വിജയൻ, പി.ഹർഷ, പി.പി.ഹസീന, റോഷിനി പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.ഡിസംബർ 30 ന് നടക്കുന്ന വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിൽ വെച്ച്
പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും, ആദ്യ മൂന്ന് സ്ഥാനക്കാരായ വിജയികൾക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഉപഹാരവും,സമ്മാനങ്ങളും വിതരണം ചെയ്യും.







