• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സന്തോഷ നിമിഷം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

cntv team by cntv team
November 8, 2025
in UPDATES
A A
സന്തോഷ നിമിഷം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മലയാളികള്‍ കാത്തിരുന്ന എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഇതോടൊപ്പം, തൃശ്ശൂര്‍, പാലക്കാട്, തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പ്രത്യേകം ആഘോഷച്ചടങ്ങുകള്‍ നടന്നു.എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ സാധാരണ സര്‍വീസ് ഈ മാസം 11-ന് തുടങ്ങും. ബുക്കിങ് ശനിയാഴ്ച ഉച്ചയ്ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. ശതാബ്ദി നിരക്കായിരിക്കും ടിക്കറ്റിന്. എറണാകുളം-ബെംഗളൂരു എസി ചെയര്‍ കാറിന് 1500 രൂപ വരെയാകാം. എസി എക്സിക്യുട്ടീവ് ചെയര്‍ കാറിന് 2,400 രൂപ വരെയും. എറണാകുളത്തുനിന്ന് ബെംഗളൂരു 630 കിലോമീറ്റര്‍ ദൂരം എട്ടുമണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. എട്ട് കോച്ചുകളിലായി 600 സീറ്റുകളാണുള്ളത്. ഒന്‍പത് സ്റ്റോപ്പുകളാണുള്ളത്. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് തുടങ്ങിയവരാണ് സുവനീര്‍ ടിക്കറ്റുമായി ഉദ്ഘാടന യാത്രയില്‍ പോകുന്നത്. ബനാറസ്-ഖജുരാഹോ, ലഖ്നൗ ജങ്ഷന്‍-സഹാരണ്‍പുര്‍, ഫിറോസ്പുര്‍-ഡല്‍ഹി വന്ദേഭാരത് എന്നിവയും ഇതോടൊപ്പം ഓടിത്തുടങ്ങും.

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
34
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
42
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി
UPDATES

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
101
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
98
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി
UPDATES

എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

July 27, 2026
63
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി
UPDATES

ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

July 27, 2026
30
Next Post
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
61
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
23
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
223
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025