• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

cntv team by cntv team
November 7, 2025
in Technology
A A
ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നൽകിയതിൽ വച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്.യാത്ര ചെയ്യുമ്പോൾ ഏറ്റവും പ്രയോജനകരമാകുന്ന എല്ലാ വിവരങ്ങളും മാപ്പ് പറഞ്ഞു തരും . പാർക്കിങ് സൗകര്യം , അടുത്തുള്ള പെട്രോൾ പമ്പ് , റെസ്റ്റോറന്റ് തുടങ്ങി എല്ലാം നമുക്ക് ഗൂഗിളിനോട് സംസാരിച്ച് മനസ്സിലാക്കാനാകും. ജെമിനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ നമ്മുടെ സ്വാഭാവിക സംസാരശൈലി മനസിലാക്കാനും മാപ്പിനാകും എന്നത് ഏറെ ആകർഷണീയമാണ് . ജെമിനിക്ക് മറ്റ് ആപ്പുകളിലേക്കും കണക്ട് ചെയ്യാൻ സാധിക്കുന്നതിനാൽ ലൊക്കേഷനുമായി ബന്ധപ്പെട്ട കലണ്ടര്‍ ഇവന്റ്, റിമൈന്റര്‍ എന്നിവ സെറ്റ് ചെയ്യാനും ഈ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കാവുന്നതാണ്.ഉപയോക്താക്കൾക്ക് ഒരു സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിലോ , വില കുറവിൽ സാധനങ്ങൾ ലഭിക്കുന്ന സ്റ്റാളുകളെ കുറിച്ച് അറിയണമെങ്കിലോ എല്ലാം മാപ്പിനോട് ചോദിക്കാവുന്നതാണ് . അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അടുക്കുമ്പോള്‍ വിഷ്വല്‍, വോയിസ് മുന്നറിയിപ്പുകള്‍ നൽകാനും , ട്രാഫിക് ബ്ലോക്ക് , റോഡിലെ അറ്റകുറ്റപ്പണി എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാനാകും.ഗവണ്‍മെന്റ് വകുപ്പുകൾ , നഗര ട്രാഫിക് അധികാരികൾ,കോണ്‍വര്‍സേഷന്‍ നാവിഗേഷൻ തുടങ്ങിയവരുമായി സഹകരിച്ചാണ് റോഡ് സുരക്ഷാ ഫീച്ചറുകൾ വികസിപ്പിച്ചിരിക്കുന്നത്. തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായും (NHAI) ഗൂഗിൽ കൈകോർത്തിട്ടുണ്ട്. ഓരോ ഫീച്ചറുകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ എത്തും.

Related Posts

ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ
Technology

ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ

November 6, 2025
219
ജിയോ വരിക്കാര്‍ക്ക് 35,100 രൂപയുടെ ഗൂഗിള്‍ AI പ്രോ സൗജന്യം
Technology

ജിയോ വരിക്കാര്‍ക്ക് 35,100 രൂപയുടെ ഗൂഗിള്‍ AI പ്രോ സൗജന്യം

November 1, 2025
186
ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
Kerala

ദൂരയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ആ’ശങ്ക’ വേണ്ട, ‘ക്ലൂ’ വരുന്നു; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

October 27, 2025
87
ഗൂഗിൾ എർത്തിന് കരുത്തേകാൻ ജെമിനിയെത്തുന്നു; പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഇനി ശരവേഗത്തിൽ
Technology

ഗൂഗിൾ എർത്തിന് കരുത്തേകാൻ ജെമിനിയെത്തുന്നു; പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഇനി ശരവേഗത്തിൽ

October 27, 2025
57
മെസഞ്ചർ ഇനി ഓർമയാകും ; ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ
Technology

മെസഞ്ചർ ഇനി ഓർമയാകും ; ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ

October 18, 2025
66
സൗജന്യ 4G സേവനങ്ങൾക്കൊപ്പം അൺലിമിറ്റഡ് കാളിംഗും ഡാറ്റയും; പുതിയ ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ
Technology

സൗജന്യ 4G സേവനങ്ങൾക്കൊപ്പം അൺലിമിറ്റഡ് കാളിംഗും ഡാറ്റയും; പുതിയ ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ

October 16, 2025
205
Next Post
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്

Recent News

ചങ്ങരംകുളത്ത് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു

ചങ്ങരംകുളത്ത് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു

November 7, 2025
2
സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന,13ന് സമ്പൂർണ പണിമുടക്ക്

സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന,13ന് സമ്പൂർണ പണിമുടക്ക്

November 7, 2025
6
‘ഇന്ത്യയിലെ ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’; അഹമ്മദാബാദ് വിമാനാപകടത്തില്‍ സുപ്രീംകോടതി

‘ഇന്ത്യയിലെ ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’; അഹമ്മദാബാദ് വിമാനാപകടത്തില്‍ സുപ്രീംകോടതി

November 7, 2025
47
കടബാധ്യത, തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തിൽ പിതാവ് ജീവനൊടുക്കി

കടബാധ്യത, തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തിൽ പിതാവ് ജീവനൊടുക്കി

November 7, 2025
241
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025